ആലപ്പുഴ:കേരളത്തിന്റെ കടൽ തീരവും നദീ തീരവും മണൽ മാഫിയ സംഘങ്ങൾക്ക് തീറെഴുതി നൽകുകയാണെന്ന് ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്റ് കെ . സോമൻ ആരോപിച്ചു . കേരളത്തിന്റെ മനോഹരമായ തീരദേശം സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാനോ തീരദേശവാസികളെ പുനരധിവസിപ്പിക്കാനോ കാര്യക്ഷമായ പദ്ധതി നടപ്പാക്കാതെ തീരദേശം തുരന്നെടുത്ത് മണ്ണ് കച്ചവടക്കാർക്ക് കോടികൾ കൊള്ള ലാഭമുണ്ടാക്കാൻ സർക്കാർ കൂട്ട് നിൽക്കുകയാണ് .സമാനമായ സമീപനമാണ് നദികളിലെ സമൃദ്ധമായ മണ്ണ് നീക്കം ചെയ്യുന്നതിലും സർക്കാർ സ്വീകരിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവിൽ തോട്ടപ്പള്ളിയിലും ആലപ്പാട്ടും ഖനനത്തിന് പിന്തുണ നൽകുന്ന സർക്കാർ കടലാക്രമണത്തിൽ കിടപ്പാടം നഷ്ടപ്പെട്ട തീരദേശവാസികളോട് ക്രൂരമായ അവഗണനയാണ് കാട്ടുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.