ചാരുംമൂട് : പെട്രോൾ - ഡീസൽ വില വർദ്ധനവിനെതിരെ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തി ചാരുംമൂട് ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം. കോശി ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.പാപ്പച്ചൻ,രാജൻ പൈനുംമൂട്,
ബി. രാജലക്ഷ്മി, എം.ആർ.രാമചന്ദ്രൻ , മനോജ് സി.ശേഖർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാജി നൂറനാട് തുടങ്ങിയവർ സംസാരിച്ചു.