ഹരിപ്പാട്: ജനകീയ കരിമണൽ ഖനന വിരുദ്ധ തീര സംരക്ഷണ സമിതി യുടെ ആഭിമുഖ്യത്തിൽ തോട്ടപ്പള്ളി മുതൽ വലിയഴീക്കൽ വരെ15 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല തെളിച്ചു. ആറാട്ടുപുഴ ജംഗ്ഷനിൽ കെ.വൈ അബ്ദുൽ റഷീദ് ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു. അഡ്വ.എം.എസ് ഉസ്മാൻ, എ.മുഹമ്മദ് കുഞ്ഞ്, ബി.ഭദ്രൻ, സ്വരാജ് എന്നിവർ നേതൃത്വം നൽകി. എം.രാധാകൃഷ്ണൻ, ബിജു ജയദേവ്, ബിനീഷ്, മുസ്തഫ, ഫെയ്സ് താജുദ്ദീൻ, സുബീഷ് ആർ രാമചന്ദ്രൻ, സുരേഷ് വർമ്മ.കെ, പാർത്ഥസാരഥി.ആർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.