shakadam

കുട്ടനാട് : പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കിടങ്ങറയിൽ നടത്തിയ ശകടം ഉരുട്ടൽ സമരം ഡി.സി.സി അംഗം സി.വി രാജീവ് ഉദ്ഘാടനം ചെയ്തു . യൂത്ത് കോൺഗ്രസ് കുട്ടനാട് നിയോജക മണ്ഡലം പ്രസിഡൻറ് നോബിൻ പി.ജോൺ നേതൃത്വം നൽകി. എസ്. ശ്രീജിത്ത്, ജി. സൂരജ്, ടി.ഡി. അലക്സാണ്ടർ, അജോ ആന്റണി, ബ്ലെസ്റ്റൻ തോമസ്, ശക്തി കൃഷ്ണൻ, റോഫിൻ ജേക്കബ്ബ്, ജോബിൻ പൂയപ്പള്ളി, നിബിൻ കെ തോമസ്, അനൂപ് അനിരുദ്ധൻ, സിനോജ് ജേക്കബ്ബ്, ജോബിൻ അങ്ങാടിശ്ശേരി, സജു ജോസ്, ആന്റോ പൗലോസ്, ആന്റണി മുട്ടാർ, ക്രിസ്റ്റോ പുന്നമട തുടങ്ങിയവർ സംസാരിച്ചു.