കുട്ടനാട് : ദളിത് കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടികജാതി വികസന ഓഫീസ് പടിയ്ക്കൽ പാട്ടകൊട്ടിസമരം സംഘടിപ്പിച്ചു അശ്വതി ബാബു അദ്ധ്യക്ഷത വഹിച്ചു കുട്ടനാട് നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറ് .ജോസഫ് ചേക്കോടൻ ഉദ്ഘാടനം ചെയ്തു.ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മധു ജനാർദ്ദനൻ മുഖ്യപ്രഭാഷണം നടത്തി..ജി സൂരജ്, സുമ സത്യൻ, റോബിൻ കഞ്ഞിക്കര ,രാജീവ്, വിഷ്ണു, അഖിൽരാജ് തുടങ്ങിയവർ പ്രസംഗിച്ചു.