കുട്ടനാട് :കോവിഡ് വ്യാപനത്തെ തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി വീട്ടിലിരുന്ന് ഡോക്ടറുമായി ടെലി മെഡിസിൻ കൺസൾട്ടേഷൻ നടത്തി സൗജന്യ വൈദ്യസഹായം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യം എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസ് (എടത്വ ) കേന്ദ്രീകരിച്ച് ആരംഭിച്ചു. ഡോക്ടർ എ.ലക്ഷ്മിയോട് ടെലിമെഡിസിൻ കൺസൾട്ടേഷൻ തേടി യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം
ഉദ്ഘാടനം ചെയ്തു യൂണിയൻ ജോയിൻറ് കൺവീനർ എ.ജി സുഭാഷ് ,യൂത്ത് മൂവ്മെൻറ് യൂണിയൻ കൺവീനർപിയൂഷ് പ്രസന്നൻ ,സനൽ കുമാർ , ശ്രീകുമാർ ശാന്തി തുടങ്ങിയവർ പങ്കെടുത്തു .