കുട്ടനാട് : ചമ്പക്കുളം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കുരിശടി ജംഗ്ഷനിലുള്ള15 ഓളം വീട്ടുകാരുടെ കുടിവെള്ളം മുടക്കി വെട്ടിപ്പൊളിച്ച റോഡ് സഞ്ചാരയോഗ്യമാക്കുക പൊട്ടിയ പൈപ്പ് ലൈനിലെ തകരാർ അടിയന്തിരമായി പരിഹരിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബി.ഡി.ജെ. എസ് ചമ്പക്കുളം പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി മണ്ഡലം പ്രസിഡന്റ് പി.സി.പവിത്രൻ ധർണ ഉദ്ഘാടനം ചെയ്തു. എ.എസ്. ബിജു ,കെ.ഷാജി ചെമ്പകക്കോട്, രഞ്ചു വി. കാവാലം, പി.പ്രദീപ്, നിഥിൻ മുട്ടേൽ വാസുദേവൻ എന്നിവർ പങ്കെടുത്തു