ആലപ്പഴ: ദേശീയപാതയിലെ അനധികൃത കൈയേറ്റങ്ങൾ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി. വളവനാട് മുതൽ കുറവൻതോട് വരെയുള്ള കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. 90 കടകൾ പൊളിച്ചു നീക്കി. ഒരു മാസം മുൻപ് നോട്ടിസ് നൽകുകയും കഴിഞ്ഞ ദിവസങ്ങളിൽ വാഹന പ്രചാരണം നടത്തിയതിനും ശേഷമാണ്‌ നടപടി എന്ന് ദേശീയ പാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. പൊളിച്ചു നീക്കിയതിന്റെ ചെലവ് ഇവ ലേലം ചെയ്ത് ലഭിക്കുന്ന പണത്തിൽ നിന്നും ഈടാക്കും. പൊളിച്ചു നീക്കിയവ വീണ്ടും സ്ഥാപിച്ചാൽ ഇവർക്ക് എതിരെ കേസ് എടുക്കുമെന്നും അധികൃതർ അറിയിച്ചു.