photo

ചേർത്തല : ഓൺലൈൻ പഠനം സാദ്ധ്യമാക്കുന്നതിന്റെ ഭാഗമായി പെരുമ്പളം എസ്.സി.ബി 46 ന്റെ നേതൃത്വത്തിൽ 10 വിദ്യാർത്ഥികൾക്കുള്ള ടി.വി.വിതരണം ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് ചെയർമാൻ കെ.രാജപ്പൻ നായർ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് പി.ജി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഹൈസ്‌ക്കൂൾ എച്ച്.എം.കൃഷ്ണൻ,സ്​റ്റാഫ് സെക്രട്ടറി ആർ.രതീഷ്,അദ്ധ്യാപകരായ തിലകൻ,ഫാത്തിമ,എസ്.എം.സി ചെയർമാൻമാരായ കെ.പി.സന്തോഷ്, രാജേഷ്‌കളങ്ങരമടം എന്നിവർ ടിവി.ഏ​റ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത സന്തോഷ്,ഭരണസമിതി അംഗങ്ങളായ വി.എ.രാഘവൻ,സി.ആർ.ഗിരീഷ്,പി.പി. മിനിൽകുമാർ,രാധ മന്മഥൻ,എൻ.വി.സരള,ബാങ്ക് സെക്രട്ടറി ഇൻ ചാർജ് വി.ആർ.അജിത് കുമാർ എന്നിവർ സംസാരിച്ചു.വേമ്പനാട്ടു കായലിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട 6 യാത്രക്കാരെക്കാരെ സാഹസികമായി രക്ഷപെടുത്തിയ ഷിബു,ജി.ബാബു എന്നിവരെ ആദരിച്ചു.