അമ്പലപ്പുഴ:തീരപ്രദേശത്തെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി സർവീസ് സഹകരണ ബാങ്ക്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിൽ 59-ാം നമ്പർ അംഗൻ വാടിയിലാണ് ബാങ്ക് ടെലിവിഷൻ സ്ഥാപിച്ചത്.അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ ഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് എ.ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.