അമ്പലപ്പുഴ: ദേശീയപാതയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ പുന്നപ്ര പൊലീസ് സ്റ്റേഷന് തെക്കുഭാഗത്തായി വെളിന്തറ ക്ഷേത്രം സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയും, വിളക്കുമരവും, ആർച്ചും നശിപ്പിച്ചതായി പരാതി.സമീപത്തെ തട്ടുകട പൊളിക്കുന്നതിനിടെ ജെ.സി.ബി ഉപയോഗിച്ച് ഇവ നശിപ്പിക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പുന്നപ്ര തെക്കു പഞ്ചായത്ത് പടിഞ്ഞാറ് യൂണിറ്റ് പ്രസിഡൻ്റ് വി.വിനോദ് ,ജനറൽ സെക്രട്ടറി സുമേഷ് എന്നിവർ പുന്നപ്ര പൊലീസിൽ പരാതി നൽകി.