bilbi

എടത്വാ: വീട്ടിൽ പുതിയ ടി.വി വന്നപ്പോൾ തട്ടിൻപുറത്തേക്കു മാറേണ്ടിവന്ന പഴയ ടി.വികൾ തേടി അലയുകയാണ് ഈ അദ്ധ്യാപകൻ. ഓൺലൈൻ പഠനം ചൂടുപിടിച്ചതോടെ ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത കുട്ടികൾക്കു വേണ്ടി നേരിട്ടും സമൂഹ മാദ്ധ്യമങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത് എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ അദ്ധ്യാപകനായ എടത്വ കണ്ടത്തിൽ ബിൽബി മാത്യുവാണ്.

സ്വന്തം സ്‌കൂളിലെ കുട്ടികൾക്ക് മാത്രമല്ല, ടി.വി ഇല്ലാത്ത ഏത് വിദ്യാർത്ഥികളെയും സഹായിക്കുകയാണ് ലക്ഷ്യമെന്ന് ബിൽബി മാത്യു പറയുന്നു. അൻപതോളം പഴയ ടി.വി കണ്ടെത്തി കുട്ടികൾക്ക് കൈമാറുകയാണ് ലക്ഷ്യം. അദ്ധ്യാപകന്റെ ആവശ്യത്തെ തുടർന്ന് ചിലർ ടി.വി നൽകാൻ സന്നദ്ധരായിട്ടുണ്ട്. ബിൽബിയുടെ ഫോൺ: 9447567086