കുട്ടനാട് : ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി റദ്ദ് ചെയ്ത നടപടി കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അംഗവും അസംഘടിത തൊഴിലാളി കോൺഗ്രസ് ദേശീയ കോർഡിനേറ്ററുമായ അഡ്വ. അനിൽ ബോസ് ഉപവസിക്കും. നീലംപേരൂരിൽ 15-ന് രാവിലെ 9-ന് ആരംഭിക്കുന്ന സമരം രാത്രി 9-ന് സമാപിക്കും.