മാവേലിക്കര: ഭാരതീയ ദളിത് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മിറ്റി പട്ടികജാതി വികസന ഓഫീസിന് മുന്നിൽ പാട്ടകൊട്ടി ധർണ നടത്തി. ഓൺലൈൻ വിദ്യാഭ്യാസത്തിനെതിരെയും ദേവികയുടെ മരണം അന്വേഷിക്കുക, പട്ടികജാതിക്കാരുടെ ഫണ്ട് വകമാറ്റി ചിലവഴിക്കാതിരിക്കുക, പട്ടികജാതി വിദ്യാർത്ഥികൾക്ക് ടി.വി, ലാപ്ടോപ്പ്, മൊബൈൽ എന്നിവ നൽകുക, കോവിഡ് -19 ദുരിതം അനുഭവിക്കുന്ന എല്ലാ പട്ടികജാതിക്കാർക്കും ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമായി​രുന്നു സമരം. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, മുരളി വൃന്ദാവനം, കാവിൽ സുധാകരൻ, രമേശ് ഉപ്പാൻസ്, വേണു പഞ്ചവടി, സൂര്യ വിജയകുമാർ, രമേശ്കുമാർ, പ്രസന്ന ബാബു, ഭാസ്‌കരൻ, പ്രിൻസ്, അജിത്ത് കണ്ടിയൂർ തുടങ്ങിയവർ സംസാരിച്ചു.