മാവേലിക്കര: ജനാധിപത്യ രീതിയിൽ സമരം ചെയ്ത യുവമോർച്ച സംസ്ഥാന നേതാക്കളെ ഉൾപ്പെടെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ശ്യംകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം സുജിത്ത് വെട്ടിയാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ ചുനക്കര, കമ്മിറ്റി അംഗം ഹരികൃഷ്ണൻ, വിനീത്, പഞ്ചായത്ത് ഭാരവാഹികളായ അഭിജിത്ത്, സുബിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനം ബി.ജെ.പി ജില്ലാ ട്രെഷറാർ കെ.ജി.കർത്ത ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ്, ജനറൽ സെക്രട്ടറിമാരായ കെ.വി അരുൺ, ഹരീഷ് കാട്ടുർ, സംസ്താന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടൻ, വെട്ടിയാർ ഏരിയാ ജനറൽ സെക്രട്ടറി സതീഷ് വടുതല തുടങ്ങിയവർ സംസാരിച്ചു.