koppara

ആലപ്പുഴ: കൊപ്പാറ എസ് .നാരായണൻ നായർ സ്മാരക അവാർഡ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ പ്രൊഫസറും. ഗ്രന്ഥകാരനുമായ ഡോ.ബി.പദ്മകുമാറിന് സമ്മാനിച്ചു. ചത്തിയറ വി.വി.എച്ച്.എസ്.എസ് സ്കൂൾ സ്റ്റാഫ് കൗൺസിൽ ഏർപ്പെടുത്തിയ അവാർഡ് കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിലാണ് കെ.എൻ.ഗോപാലകൃഷ്ണൻ സമ്മാനിച്ചത്.അഷറഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.കെ.എൻ: അശോകൻ, ജി.കൃഷ്ണപ്രസാദ്' കെ.എൻ.കൃഷ്ണകുമാർ.സി. അനിൽകുമാർ.ആർ :ശിവ പ്രകാശ്.ജി.ആർ.ജയലക്ഷ്മി.എ.എൻ.പുരം ശിവകുമാർ.മുരളി പര്യാത്ത്.കെ.നാസർ എന്നിവർ സംസാരിച്ചു