തുറവൂർ: എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിസിയോ തെറാപ്പി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോടംതുരുത്ത് വരും വീട്ടിൽ കാശ്മീര പ്രമോദിന് അഭിനന്ദന പ്രവാഹം. അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ കാശ്മീരയുടെ വീട്ടിലെത്തി ഷാൾ അണിയിച്ചു ആദരിച്ചു. അരൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ, യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി, കോടംതുരുത്ത് മണ്ഡലം കമ്മിറ്റി എന്നിവർ അനുമോദിച്ചു. അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിധീഷ് ബാബു കാശ്മീരപ്രമോദിനെ പൊന്നാട അണിയിച്ചു.