tv-r

തുറവൂർ: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പറയകാട് ഗവ.യു.പി.സ്കൂളിൽ ടി.വി. സെറ്റുകൾ വിതരണം ചെയ്തു. എസ്.എം.സി, പൂർവ്വ വിദ്യാർത്ഥികൾ, സ്റ്റാഫുകൾ തുടങ്ങിയവരിൽ നിന്നും ശേഖരിച്ച തൃക ഉപയോഗിച്ചാണ് ടി.വി.കൾ വാങ്ങി നൽകിയത്.സ്കൂൾ ഹെഡ്മിസ്ട്രസ് ജലജ.വി.പൈ, എസ്.എം.സി.ചെയർമാൻ വി.കെ.സജീവ്, മുജീബ്, കമല, ശ്രീലത, അലയ് നാഥ് എന്നിവർ നേതൃത്വം നൽകി.