പൂച്ചാക്കൽ: ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കണമെന്ന സ്ക്കൂൾ മാനേജർ കെ.എൽ.അശോകന്റെ അഭ്യർത്ഥനയെ തുടർന്ന്, പി.ടി.എ യും അദ്ധ്യാപകരും ടെലിവിഷൻ ചലഞ്ച് പദ്ധതിയിൽ പങ്കാളികളായി. ഇന്നലെ കേളമംഗലത്ത് നടന്ന ചടങ്ങിൽ എ.എം.ആരിഫ് എം.പി.യും, പള്ളിപ്പുറത്ത് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥനും ടി.വി.യും അനുബന്ധ ഉപകരണങ്ങളും കുട്ടികൾക്ക് കൈമാറി.എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ,കൗൺസിലർ ബിജുദാസ് ,എൻ.ആർ.സാജു, അദ്ധ്യാപകരായ വി.ആർ.ഗിരീഷ്, എം.ആർ.അരുൺകുമാർ, ജിഷ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.