കായംകുളം : തമ്മിൽ ഏറ്റുമുട്ടിയ കഞ്ചാവ് -ക്വട്ടേഷൻ സംഘങ്ങളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിലെ രണ്ട് എസ്.ഐമാർക്ക് മർദ്ദനമേറ്റു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൃഷ്ണപുരം സ്വദേശികളായ ശങ്കർ (25), മോനു (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ശങ്കർ കാപ്പാ കേസിൽ ഉൾപ്പെട്ടയാളാണ്. പരിക്കേറ്റ പ്രൊബേഷൻ എസ്.ഐ പ്രതിഭയും അഡീഷണൽ എസ്.ഐ ഓമനക്കുട്ടനും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ രാത്രി 8.30 ഓടെ കൃഷ്ണപുരം കുറക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഇവിടെ സംഘർഷമുണ്ടെന്ന് അറിഞ്ഞ് എത്തിയ പൊലീസ് സംഘം ശങ്കറിനെയും മോനുവിനെയും പിടികൂടുന്നതിനിടയിലാണ് എസ്.ഐ മാർക്ക് പരുക്കേറ്റത്. കണ്ടാലറിയാവുന്ന രണ്ട് പേർക്ക് എതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.