അരൂർ: അരൂർ - കുമ്പളം പാലത്തിന് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ അജ്ഞാത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെളുത്ത നിറവും അഞ്ചടി പൊക്കവും ചുരുണ്ട മുടിയുമാണ്. 40. വയസ് തോന്നിക്കും. അന്യസംസ്ഥാനക്കാാരനാണെന്ന് സംശയിക്കുന്നു. അരൂർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.