അരൂർ: തൊഴിലുറപ്പു ജോലിയ്ക്കിടെ വീട്ടമ്മയ്ക്ക് അണലിയുടെ കടിയേറ്റു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് കറുകയിൽ സതീശന്റെ ഭാര്യ രമ (52)യെയാണ് അണലി കടിച്ചത്. ഇവരെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. എഴുപുന്ന റെയിൽവേ ക്രോസിന് വടക്കുഭാഗത്ത് ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.