photo


ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ കടൽ മണൽ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഖനന മേഖലയിലേക്ക് മാർച്ച് നടത്തി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു. . ജില്ലാ പ്രസിഡന്റ് ഒ.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സി.മധു, ദേശീയ കൗൺസിൽ അംഗം ജോയി സി. കമ്പക്കാരൻ, ടി.ആർ.ബാഹുലേയൻ, ശ്രീകല സുരേഷ് ബാബു,നിജാ അനിൽകുമാർ, പി.ബി.ജോർജ്ജ്, കെ.സി.കുഞ്ഞു മോൻ, പി.അനിരുദ്ധൻ, ഷിനു സെബാസ്റ്റ്യൻ, വി.മോഹനൻ, ഡി.ശാർങധരൻ,അജിത എന്നിവർ സംസാരിച്ചു.