കറ്റാനം: കട്ടച്ചിറ ചെറുമണ്ണിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദേവ ഹരിതം പദ്ധതി യു.പ്രതിഭ എം.എൽ എ ഉദ്ഘാടനം ചെയ്തു.ഉപദേശക സമിതി പ്രസിഡന്റ് എസ്. അജോയ് കുമാർ അദ്ധ്യക്ഷനായി.തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.എസ് രവി, ഡപ്യൂട്ടി ദേവസ്വം കമ്മീഷണർ ജി. ബൈജു, ഉപദേശക സമിതി സെക്രട്ടറി ആർ. രോഷിത്ത്, കെ.വി കൃഷ്ണകുമാർ ,ആർ.രാജീവ്, വിഷ്ണു, ഷാജി കൊപ്പാറ, അജിത്ത് എന്നിവർ പങ്കെടുത്തു. കട്ടച്ചിറ വയലിൽ 5 ഏക്കറിൽ നെൽകൃഷിയും, ക്ഷേത്രവളപ്പിൽ ഇടവേളകൃഷിയുമാണ് പദ്ധതിയിലുള്ളത്..