കായംകുളം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കോവിഡ് രോഗികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചിൽ പ്രതിഷേധിച്ച് യുവമോർച്ച കായംകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

ജില്ലാ സെക്രട്ടറി എസ് അരുൺ ദേവികുളങ്ങര ഉദ്ഘാടനം ചെയ്തു. കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹരിഗോവിന്ദ് ,കണ്ണൻ ചെട്ടികുളങ്ങര,ആർ. രാഹുൽ, രാഹുൽ രാമചന്ദ്രൻ. ഋഷി വി നാഥ്, മഹേഷ്. തുടങ്ങിയവർ നേതൃത്വം നൽകി.