ആലപ്പുഴ: ഗൃഹനാഥനെ വിട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലം വാർഡ് കളരിക്കൽ വീട്ടിൽ കെ.ബി ബിജുവിനെ (46) ആണ് മുറിയിലെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. കയർ ഫാക്ടറി ജീവനക്കാരനാണ്. ലോക്ക് ഡൗണിനെ തുടർന്ന് ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണം എന്ന് പൊലീസ് അറിയിച്ചു. നോർത്ത് പൊലീസ് കേസ്
എടുത്തു. ഭാര്യ: ആശ, മക്കൾ: അനന്തു, വിഷ്ണു.