ആലപ്പുഴ: പെട്രോൾ - ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില താഴുമ്പോഴും ഇന്ത്യയിൽ പെട്രോൾ - ഡീസൽ വിൽപന വില കുറയാത്തതിന്റെ കാരണം കേന്ദ്ര സർക്കാർ ജനങ്ങളോട് തുറന്ന് പറയണമെന്നും ശബരീനാൻ ആവശൃപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.പി.പ്രവീൺ, ബിനു ചുള്ളിയിൽ, സെക്രട്ടറി മാരായ എം.നൗഫൽ,വിഷ്ണു സുനിൽ, ടോം കോര, വിനേദ് ,കെ നൂറുദീൻ കോയ, സരുൺ റോയി, എസ്.ശ്രീജിത്ത്, സതീഷ് ബുധനൂർ,ആർ.വിഷ്ണു, മീനു സജീവ്, അസിം നാസർ, എസ്.അരുൺ, ഗംഗ ശങ്കർ, ആർ.രൂപേഷ്,ശംഭു, പ്രസാദ്, ലുക്മാൻ,രോഹിത്ത് രാജു,ലിജാ ഹരിന്ദ്രൻ,അൽബിൻ അലക്‌സ് എന്നിവർ സംസാരിച്ചു.