t

ഹരിപ്പാട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഹരിപ്പാട് നഗരസഭയിലെ മുഴുവൻ വീടുകളിലെക്കും മാസ്ക്, സോപ്പ്, പ്രതിരോധ മരുന്ന് എന്നിവയുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു.ചെയർപെഴ്സൺ വിജയമ്മ പുന്നൂർ മഠം മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ കെ.എം രാജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ സംസാരിച്ചു. സെക്രട്ടറി രാഗി മോൾ നന്ദി പറഞ്ഞു. മുഴുവൻ കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു.