ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ 16ന് രാവിലെ 11 മുതൽ 12 വരെ ജനകീയ പ്രതിഷേധ സമരം നടത്തും. ബ്രാഞ്ച് അടിസ്ഥാനത്തിൽ അഞ്ചുപേരടങ്ങുന്ന 10 സ്‌ക്വാഡുകളായി സമരത്തിൽ പങ്കെടുക്കും. സ്ത്രീകളും യുവാക്കളും വിദ്യാർത്ഥികളുംതൊഴിലാളികളും സമരത്തിൽ അണിനിരക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ അറിയിച്ചു.