olympic-association

ആലപ്പുഴ : ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെൻ്റ് സെബാസ്റ്റ്യൻ ചാപ്പൽ, എ.കെ.ഡി.എസ് 140ാം നമ്പർ കരയോഗം, എസ്.എൻ.ഡി.പി യോഗം 3676ാം നമ്പർ ശാഖ ശാഖാ യോഗം എന്നിവയുമായി ചേർന്ന് തീരദേശത്ത് പ്രാദേശിക ഓൺലൈൻ പഠനകേന്ദ്രങ്ങൾ തുറന്നു. മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ചെയർമാൻ വി.ജി.വിഷ്ണു സ്വാഗതം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, ഫാദർ ജോസ് പ്രമോദ്, കൗൺസിലർമാരായ മോളി ജേക്കബ്, ജോൺ ബ്രിട്ടോ, മറ്റു ഭാരവാഹികളായ എൻ.ആർ.ശിവദാസ്‌,വി.ജി.കണ്ണൻ, വി.ജെ.ജോൺ, സി.റ്റി.സോജി, വി.കെ.നാസർ, അജികുമാർ തുടങ്ങിയവർ സംസാരിച്ചു.....