ഹരിപ്പാട്: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ കരുവാറ്റ വടക്ക് 291 നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിൽ അരി ,പച്ചക്കറി കിറ്റ് വിതരണോദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ.ആർ .രാജേഷ് ചന്ദ്രൻ നിർവ്വഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടറും മേഖലാ കൺവീനറുമായ ഡോ.ബി.സുരേഷ് കുമാർ, ശാഖാ യോഗം പ്രസിഡന്റ് അഡ്വ.എം.എ.ജയകൃഷ്ണൻ, സെക്രട്ടറി എം.ജോഷിലാൽ, യൂണിയൻ കമ്മിറ്റി അംഗം എസ്.സുഗതപണിക്കർ, കമ്മറ്റി അംഗങ്ങളായ സതീഷ് ബാബു, മനോഹരൻ, രവീന്ദ്രൻ, സുകേശൻ എന്നിവർ സംസാരിച്ചു