ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം വീയപുരം 2187ാം നമ്പർ ശാഖയിൽ കിടപ്പു രോഗികൾക്കുള്ള ധനസഹായ വിതരണം യൂണിയൻ കൗൺസിലർ പി.ശ്രീധരൻ നിർവഹിച്ചു. ശാഖ യോഗം പ്രസിഡന്റ് ഗോപി, സെക്രട്ടറി രാജപ്പൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ശ്രീകൃഷ്ണൻ, ബി.വിജയൻ, നന്ദനൻ, ദയാനന്ദൻ, ഗോപി, കമലാസനൻ തുടങ്ങിയവർ പങ്കെടുത്തു.