ഹരിപ്പാട്: 2019 ലെ ഗുരുശ്രേഷ്‌ഠ പുരസ്‌കാര ജേതാവായ മണ്ണാറശാല യു.പി. എസിലെ പ്രഥമ അദ്ധ്യാപകൻ എസ്. നാഗദാസിനെ കരുണാ സാമൂഹികവേദി ആദരിച്ചു. പ്രസിഡന്റ് എൻ.രാജ്‌നാഥ് പൊന്നാട അണിയിച്ചു. സെക്രട്ടറി കെ.രാജേഷ് കുമാർ ഉപഹാരം നൽകി. നഗരസഭ കൗൺസിലർമാരായ ബി.ബാബുരാജ്, കെ.കെ.രാമകൃഷ്ണൻ, ആർ.രതീഷ് എന്നിവർ പങ്കെടുത്തു.