sndp-chengannur

ആലപ്പുഴ : എസ്‌.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിൽ ശാഖകൾക്ക് ശുദ്ധിപഞ്ചകം പുസ്‌തകവും മാസ്‌കും വിത

രണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ചെയർമാൻ ഡോ.എ.വി.ആനന്ദരാജ്‌ നിർവഹിച്ചു.

97-ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖ ഭാരവാഹികളായ കെ. ദേവദാസ്‌ (പ്രസിഡന്റ്‌) എം.ആർ.വിജയകുമാർ (വൈസ്‌ പ്രസിഡന്റ്‌) സിന്ധു എസ്‌.മുരളി (സെക്രട്ടറി) എന്നിവർ ഏറ്റുവാങ്ങി. യൂണിയൻ കൺവീനർ ബൈജു അറുകുഴി മുഖ്യ സന്ദേശം നല്‍കി. വൈസ്‌ ചെയർമാൻ ഗിരീഷ്‌ കോനാട്ട്‌ പദ്ധതി വിശദീകരിച്ചു. അമ്പാടി ഡയറീസ്‌ ഉടമ അനിൽകുമാർ വിതരണം ചെയ്യുവാൻ ആവശ്യമായ മാസ്‌കുകൾ ചടങ്ങിൽ കൈമാറി. ചെങ്ങന്നൂർ ടൗൺ ശാഖ കമ്മറ്റി അംഗങ്ങളായ അശോകൻ, ലൈല, ഷാജി, വിജയൻ, അമ്പിളി എന്നിവർ പങ്കെടുത്തു. ഞായർ, തിങ്കൾ ദിവസങ്ങളിലായി യൂണിയൻ പരിധിയിൽ വരുന്ന എല്ലാ ഭവനങ്ങളിലും ശാഖാ ഭാരവാഹികളുടെ നേതൃത്വത്തിൽ ശുദ്ധിപഞ്ചകം വിതരണം ചെയ്യും. ചൊവ്വാഴ്‌ച വീടുകളിൽ ശുദ്ധിപഞ്ചകം പാരായണദിനമായി ആചരിക്കും. ബുധൻ മുതൽ വെള്ളി വരെ മൂന്ന്‌ ദിവസങ്ങൾ ഗൃഹശുദ്ധീകരണവും പരിസര ശുദ്ധീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും നടത്തും.