ഹരിപ്പാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വം നല്കുന്ന സർവ്വോദയ പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റി ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എന്റെ മണ്ണ്, എന്റെ ഹൃദയതാളം പദ്ധതിയുടെ നിയോജകമണ്ഡലംതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളിലായി അഞ്ച് ഏക്കർ സ്ഥലത്ത് വിവിധയിനം കൃഷികൾ ചെയ്യുന്നതാണ് പദ്ധതി. പച്ചക്കറി ഗ്രോബാഗുകളുടെ വിയരണം ഡി.സി.സി പ്രസിഡൻ്റ് അഡ്വ.എം.ലിജു നിർവ്വഹിച്ചു. സർവ്വോദയ ജില്ലാ കൺവീനർ ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ചെയർമാൻ എസ്.ദീപു അദ്ധ്യക്ഷനായി. കൺവീനർ രഞ്ജിത്ത് ചിങ്ങോലി സ്വാഗതവും വൃന്ദ.എസ്.കുമാർ നന്ദിയും പറഞ്ഞു. ട്രഷറർ ജേക്കബ് തമ്പാൻ, രാമചന്ദ്രൻ, വി.ഷുക്കൂർ, ശ്രീദേവി രാജൻ, എം.ആർ ഹരികുമാർ, ബാബുരാജ്, റോജിൻ സാഹ എന്നിവർ സംസാരിച്ചു.