ആലപ്പുഴ : സ്നേഹതീരം ട്രസ്റ്റും സിഡ്‌നി മോണ്ടിസോറി സ്കൂൾസും ചേർന്ന് നടത്തുന്ന ഓൺലൈൻ പ്രാദേശിക പഠന കേന്ദ്രം മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഒ.കെ.ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സീനത്ത് നാസർ, ശ്രീചിത്ര , ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, സിഡ്‌നി സ്കൂൾസ് ചെയർപേഴ്സൺ ജാസ്‌മിൻ കെ. മാത്യു, എച്ച്. മുഹമ്മദാലി സജീർ അബ്ദുള്ള, ഫ്രാൻസിസ് കോമാരേത്ത്,എസ്.എസ്. സിയാദ് തുടങ്ങിയവർ പങ്കെടുത്തു