s

 ഇന്നലെ രോഗം സ്ഥിരീകരിച്ചത് 9 പേർക്ക്

ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 104 ആയി. വിദേശത്തുനിന്നും എത്തിയ ഏഴുപേർക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ രണ്ട് പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. എട്ടുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ പത്തനംതിട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഡൽഹിയിൽ നിന്നും രണ്ടിന് ട്രെയിനിൽ കൊച്ചിയിൽ എത്തിയ തലവടി സ്വദേശിനിയായ യുവതി, ഇതേ ദിവസം കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ ആലപ്പുഴ സ്വദേശി, ദോഹയിൽ നിന്നും കൊച്ചിയിൽ എത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവ്, കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ കായംകുളം സ്വദേശി, ചെന്നിത്തല സ്വദേശിയായ യുവാവ്, തകഴി സ്വദേശിയായ യുവാവ്, മസ്‌കറ്റിൽ നിന്നും നാലിന് തിരുവനന്തപുരത്തു എത്തിയ തലവടി സ്വദേശിയായ യുവാവ്, ദമാമിൽ നിന്നും മൂന്നിന് കൊച്ചിയിൽ എത്തിയ 55വയസുള്ള ആലപ്പുഴ സ്വദേശി, ഡൽഹിയിൽ നിന്നും 22ന് കൊച്ചിയിൽ ട്രെയിനിൽ എത്തിയ ബുധനൂർ സ്വദേശിനിയായ യുവതി എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.