ഹരിപ്പാട്: തോട്ടപ്പള്ളിയിൽ നടക്കുന്ന കരിമണൽ ഖനനത്തിനെതിരെ ജനകീയ സമരസമിതിയുടെ നേത്യത്വത്തിൽ നടക്കുന്ന റിലേ നിരാഹാര സമരത്തിന് ഐക്യദാർഢ്യമറിയിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യപ്രകടനം നടത്തി. കോൺഗ്രസ് കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് എസ്.വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു ചുള്ളിയിൽ, എം.പി പ്രവീൺ, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി അനന്തനാരായണൻ, ജില്ലാ സെക്രട്ടറിമാരായ ഷിയാസ്.ആർ, സുജിത്ത്.സി.കുമാരപുരം, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് രഘുനാഥ്, ഗോകുൽ, ബിലാൽ, വിപിൻ, അമേഷ്, നകുലൻ, ഗോകുൽ രത്നേശ്വരൻ, ഷാരോൺ തുടങ്ങിയവർ സംസാരിച്ചു.