s

ചാരുംമൂട് : നൂറനാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വള്ളികുന്നം , ഐരാണിക്കുഴി ,ആദിക്കാട്ടുകുളങ്ങര , പാറ്റൂർ ഭാഗത്തെ വ്യാജവാറ്റ് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 200 ലിറ്റർ കോട കണ്ടെടുത്തു . ആദിക്കാട്ടുകുളങ്ങര ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ മദ്യം സൂക്ഷിച്ചതിന് ആദിക്കാട്ടുകുളങ്ങര പളളിവിളയിൽ അക്ബറിനെ അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തു. കോട സൂക്ഷിച്ചിരുന്ന പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അബ്ദുൾ ഷുക്കൂർ സദാനന്ദൻ , സന്തോഷ്കുമാർ ,സി.ഇ.ഒ മാരായ അനു , റിയാസ് , ശ്യാം , സിനുലാൽ എന്നിവർ പങ്കെടുത്തു.