ആലപ്പുഴ : എയർഫോഴ്സ് അസോസിയേഷൻ ആലപ്പുഴ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള കൊവിഡ്-19 ഐസൊലേഷൻ വാർഡുകളിലേയ്ക്ക് പര്തിരോധ സാമഗ്രികൾ നൽകി. അസോസിയേഷൻ പ്രസിഡന്റ് വിംഗ് കമാൻഡർ (റിട്ട.) സി.ഒ.ജോൺ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.

ജില്ലാ കളക്ടർ എ.അലക്സാണ്ടർ, മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, മുനിസിപ്പൽ വൈസ്ചെയർമാൻ കെ.എം.രാജു, താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ ശിവൻ, കൗൺസിലർ രാധാമണി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ബ്രിന്ദ എസ്.കുമാർ എന്നിവരും അസോസിയേഷൻ സെക്രട്ടറി ആർ.രവീന്ദ്രൻ നായർ, ട്രഷറർ ഹരിഹരൻ നായർ, അഡ്വ. രാഘവൻ നായർ, ഗോപിനാഥ്, സി.പി.രാജൻ, അനിയൻകുഞ്ഞ്, ശിവകുമാർ, കെ.വി.ഫിലിപ്പ്, മധു എന്നിവരും പങ്കെടുത്തു.