ambala

അമ്പലപ്പുഴ: അമ്പലപ്പുഴ തിരുവല്ല റോഡിൽ കരുമാടി പട്ടത്താനം ഭാഗത്ത് റോഡിന്റെ ഇരുവശത്തും മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാർക്ക് തലവേദനയാവുന്നു.

രാത്രിയിൽ കക്കൂസ് മാലിന്യം ഉൾപ്പെടെയാണ് ഇവിടെ നിക്ഷേപിക്കുന്നത്. ചാക്കുകളിൽ അറവു മാലിന്യവും ഹോട്ടൽ ഭക്ഷണ അവശിഷ്ടവുമൊക്കെ ഇവിടെ തള്ളുന്നുണ്ട്. ദുർഗന്ധം മൂലം വാഹനങ്ങളിൽപ്പോലും ഈ ഭാഗത്തുകൂടി കടന്നുപോവാൻ കഴിയാത്ത അവസ്ഥയായി. പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തകഴി പഞ്ചായത്ത് കമ്മിറ്റിക്ക് നിവേദനം നൽകിയതായി വൈസ് പ്രസിഡന്റ് കരുമാടി മോഹനൻ, ജോയിന്റ് സെക്രട്ടറി ചമ്പക്കുളം രാധാകൃഷ്ണൻ എന്നിവർ പറഞ്ഞു.