ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മൂന്ന്,നാല് വാർഡുകളോട് അധികാരികൾ കാണിക്കുന്ന അവഗണനക്കെതിരെ കോൺഗ്രസ് വാർഡുകമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി.കെ.പി .സി. സി നിർവാഹക സമിതിയംഗം എസ്.ശരത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി. വേണുഗോപാൽ അദ്ധ്യക്ഷനായി.ചേർത്തല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ,എം.ജി.തിലകൻ, സലികുമാർ,കെ.ജി.രാജേന്ദ്രമേനോൻ,സി.ആർ.പ്രസന്നൻ,സുധീർ കുമാർ,കെ.സുഖലാൽ,എസ്.ഗോപാലകൃഷ്ണൻ,വി. എം.വിജയൻ,പി.പി.രാജഗോപാൽ,കെ.ആർ.ശിവകുമാർ എന്നിവർ പങ്കെടുത്തു.