അരൂർ: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം ഹാളിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ പഠന കേന്ദ്രം ആരംഭിച്ചു പ്രസിഡന്റ് ദിവാകരൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. എരമല്ലൂർ ഗവ.എൻ.എസ്.എൽ.പി സ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. അദ്ധ്യാപകരായ പ്രസീത, അനുമോൾ, സംഘം സെക്രട്ടറി കെ.എം. കുഞ്ഞുമോൻ,ഡയറക്ടർ ബോർഡ് മെമ്പർമാരായ പി.രവി, ബിന്ദു മനോഹരൻ എന്നിവർ നേതൃത്വം നൽകി.