photo

ആലപ്പുഴ:ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്റെ സഹകരണത്തോടെ എസ്.എൻ.ഡി.പി യോഗം വാടയ്ക്കൽ പടിഞ്ഞാറ് 3676-ാം നമ്പർ ശാഖ അതിർത്തിയിലെ കുട്ടികൾക്കായി ആരംഭിച്ച പ്രാദേശിക ഓൺലൈൻ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.സി.ടി.സോജി,പി.വി.ഷാജിലാൽ,കെ.എസ്.രാജീവൻ,പി.ജെ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു സ്വാഗതവും ശാഖ സെക്രട്ടറി പി.കെ.അജികുമാർ നന്ദിയും പറഞ്ഞു.