തുറവൂർ: കൊച്ചുകാട് പാടശേഖരത്തിൽ യുവകർഷകൻ നെൽകൃഷി തുടങ്ങി. 15 ഏക്കറിലാണ് സുഭിക്ഷകരളം പദ്ധതി പ്രകാരം സനോജ് എൻ.ദാമോദരൻ കൃഷിയിറക്കുന്നത്. വിത ഉദ്ഘാടനം എ.എം.ആരിഫ് എം.പി.നിർവഹിച്ചു. ചടങ്ങിൽ തുറവൂർ പഞ്ചായത്ത് പ്രസിഡൻ്റ് അനിതാ സോമൻ, വൈസ് പ്രസിഡൻ്റ് ജയിൻ ഏണസ്റ്റ്, കൃഷി ഓഫീസർ ജീഷ്മ ഷാജി, പഞ്ചായത്തംഗം ഷൈമോൾ തുടങ്ങിയവർ പങ്കെടുത്തു.