മാവേലിക്കര: ഓർത്തഡോക്സ്‌ സൺഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ ഭവനങ്ങളിൽ നടപ്പാക്കുന്ന 'കുഞ്ഞുകൈകൾ കൊണ്ടൊരു അടുക്കളത്തോട്ടം" പദ്ധതിയുടെ ഉദ്ഘാടനം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൗസേബിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ, സൺഡേ സ്കൂൾ വൈസ് പ്രസിഡന്റ് ഫാ.സോനു ജോർജ്, ഡയറക്ടർ ജോൺ കെ.മാത്യു, മാനേജർ ഫാ.ജോയിക്കുട്ടി വർഗീസ്, പി.കെ.വർഗീസ്, കെ.എം.കോശി, സണ്ണി തോമസ്, തോമസ് വർഗീസ്, ടി.പി.മാത്യു എന്നിവർ സംസാരിച്ചു.