വളളികുന്നം: മീനത്ത് സഹകരണ സംഘം കെട്ടിടത്തിലെ മുറിയുടെ പൂട്ടുപൊളിച്ച് മൃഗാശുപത്രിയുടെ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തതിനെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ നിൽപ്പ് സമരവും കരിദിനവും ആചരിച്ചു കെ.പി.സിസി സെക്രട്ടറി അഡ്വ.കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാനി ശശി അദ്ധ്യക്ഷത വഹിച്ചു. ജി. രാജീവ് കുമാർ, എസ്.വൈ. ഷാജഹാൻ, പി. രാമചന്ദ്രൻ പിള്ള, ആർ.വിജയൻ പിള്ള, ജലാലുദ്ദീൻ കുഞ്ഞ്, മോഹനൻ, ഷാജി, വാളക്കോട്ട്, സി.അനിത, കെ.ആർ. സുമ, അമ്പിളി കുമാരിയമ്മ, പുഷ്പാംഗദൻ, രാധാകൃണപിള്ള, ശിവപ്രസാദ്, തുടങ്ങിയവർ പങ്കടുത്തു. ദിവസമാണ് മീനത്ത് സഹകരണ സംഘം കെട്ടിടത്തിന്റെ മുറിയുടെ പൂട്ടുപൊളിച്ച് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ മൃഗാശുപത്രിയുടെ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് എൽ.ഡി.എഫും ക്ഷീരസംഘം യു.ഡി.എഫുമാണ് ഭരിക്കുന്നത്. തലേന്ന് വൈകിട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന വിവരം അറിയിച്ചതെന്ന് സംഘം പ്രസിഡന്റ് ജലാലുദ്ദീൻ കുഞ്ഞു പറഞ്ഞു. എന്നാൽ ക്ഷീരസം ഘം സൗജന്യമായി നൽകിയ മുറിയിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്താണ് മൃഗാശുപത്രി ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തങ്കപ്പൻ പറഞ്ഞു.