rotary

ആലപ്പുഴ: ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി സ്നേഹവീട് പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു.

സ്നേഹവീട് പ്രോജക്ടിന്റെ ഭാഗമായി റോട്ടി ഡിസ്ട്രിക്ട് 3211 ൽ ഇതിനോടകം 131 വീടുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കാണ് പുതിയവ നിർമ്മിച്ച് നൽകുന്നത്. റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ഇ.കെ.ലൂക്ക് ശിലാസ്ഥാപനം നടത്തി. ഈസ്റ്റ് റോട്ടറി പ്രസിഡന്റ് ഡോ. ബിനു മാത്യു അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ചീഫ് കൗൺസിലർ ബേബി കുമാരൻ, ഡിസ്ട്രിക്ട് ചെയർമാൻ ജി.അനിൽകുമാർ, റോട്ടറി ഡയറക്ടർമാരായ ഡോ. ടിജോ അലക്സ്, ജോബിൻ അക്കരക്കളം, ജി.ശിവദാസൻ പിള്ള, സിജി ജോൺ തുടങ്ങിയവർ സംസാരിച്ചു.