തുറവൂർ:പീലിംഗ് ഷെഡിൽ നിന്ന് ദേശീയപാതയിലെ പൊതുകാനയിലേക്ക് മലിനജലം ഒഴുക്കിയ സംഭവത്തിൽ ഉടമ അറസ്റ്റിൽ. കുത്തിയതോട് കല്ലുവെളി വീട്ടിൽ അൻവറിനെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.

വെള്ളക്കെട്ടിനെ തുടർന്ന് ദേശീയപാത വിഭാഗം കോടംതുരുത്ത് ഭാഗത്ത് പുതുതായി നിർമ്മിച്ച കാനയിലേക്കാണ് തൊട്ടടുത്ത ഷെഡിൽ നിന്നു മാലിന്യം തള്ളിയത്. സ്കൂളുകളും ആരാധനാലയങ്ങളും കടകളും സമീപത്തു സ്ഥിതി ചെയ്യുന്നുണ്ട്. അസഹ്യമായ ദുർഗന്ധത്തെ തുടർന്ന് നാട്ടുകാരുടെ പരാതിയിൽ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കാന തുരന്ന് പൈപ്പ് സ്ഥാപിച്ചതായി കണ്ടെത്തിയത്. അൻവറിനെ ജാമ്യത്തിൽ വിട്ടു