അമ്പലപ്പുഴ:പരിസ്ഥിതി ദിനത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര വളപ്പിൽ നട്ട തൈകൾ സാമൂഹ്യ വിരുദ്ധർ അപഹരിച്ചു. തെങ്ങിൻ തൈകൾ, നീലക്കടമ്പ് എന്നിവയാണ് കഴിഞ്ഞ രാത്രിയിൽ കവർന്നത്. അത്താഴപൂജക്ക് നിവേദ്യത്തിനാവശ്യമായ കരിക്കുകൾ ക്ഷേത്രത്തിൽ നിന്നു തന്നെ ലഭ്യമാക്കാനായാണ് തെങ്ങിൻ തൈകൾ നട്ടത്. തൈകൾ അപഹരിച്ച പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപെട്ട് ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗോപകുമാർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.